Kannur

പയ്യന്നൂര്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട ബസ്സിടിച്ച് യുവാവ് മരിച്ചു

പയ്യന്നൂര്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട ബസ്സിടിച്ച് യുവാവ് മരിച്ചു
X

പയ്യന്നൂര്‍: പയ്യന്നൂര്‍ ദേശീയ പാതയില്‍ എടാട്ട് കണ്ണങ്കാട്ട് ബസ് സ്‌റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി അച്ചു മാടത്ത് ശരീഫ് (36) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ മന്‍സൂറിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍നിന്നും പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ്സും പയ്യന്നൂരില്‍നിന്നും പുതിയങ്ങാടിയിലേക്ക് പോവുകയായിരുന്നു KL13-AF-948ാം നമ്പര്‍ മോട്ടോര്‍സൈക്കിലും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it