Kannur

പയ്യന്നൂര്‍ താലൂക്കിലെ മിച്ചഭൂമി പ്രശ്‌നത്തിനു പരിഹാരമാവുന്നു

പയ്യന്നൂര്‍ താലൂക്കിലെ മിച്ചഭൂമി പ്രശ്‌നത്തിനു പരിഹാരമാവുന്നു
X

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്കിലെ മിച്ചഭൂമി പ്രശ്‌നത്തിനു പരിഹാരമാവുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂ പ്രശ്‌നം നേരിടുന്ന പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി പാണപ്പുഴ വില്ലേജുകളിലെ നൂറുകണക്കിന് ഗുണ ഭോക്തക്കള്‍ക്ക് നേരത്തെ പതിച്ചുകിട്ടിയ ഭൂമി അളന്ന് നിര്‍ണയിച്ച് കൊടുക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനം 27നു രാവിലെ 11നു ടി വി രാജേഷ് എംഎല്‍എ നിര്‍വഹിക്കും. കടനനപ്പള്ളി പാണപ്പുഴ ഗ്രാമപ്പഞ്ചയത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന്‍, ഭൂരേഖ തഹസില്‍ദാര്‍ കെ അനില്‍ കുമാര്‍, കടന്നപ്പള്ളി വില്ലേജ് ഓഫിസര്‍ ടി എസ് ശ്രീജിത്ത്, പാണപ്പുഴ വില്ലേജ് ഓഫിസര്‍ കെ അബ്ദുല്‍ കരീം പങ്കെടുക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കേണ്ടതിനാല്‍ ഗുണഭോക്താക്കളെ എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ഫെബ്രവരിയില്‍ വില്ലേജ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും റവന്യു അധികൃതരുടെയും ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള

കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പരിഹരിക്കാനായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി കടന്നപ്പള്ളി, പാണപ്പുഴ വില്ലേജുകളില്‍ ജോലി ചെയ്ത് വരുന്ന വില്ലേജ് ഓഫിസര്‍മാര്‍, വില്ലേജ് സ്റ്റാഫ്, സര്‍വേയര്‍മാര്‍ എന്നിവരുടെ പങ്കും വിസ്മരിക്കാനാവില്ല.

Surplus land issue in Payyanur taluk is being resolved




Next Story

RELATED STORIES

Share it