Kannur

വിദ്യാര്‍ഥികള്‍ മാറ്റങ്ങളുടെ പുതിയ കാലത്തെ തിരിച്ചറിയണം: മോണ്‍. ക്ലാരന്‍സ് പാലിയത്ത്

വിദ്യാര്‍ഥികള്‍ മാറ്റങ്ങളുടെ പുതിയ കാലത്തെ തിരിച്ചറിയണം: മോണ്‍. ക്ലാരന്‍സ് പാലിയത്ത്
X

കണ്ണൂര്‍: മാറ്റങ്ങളുടെയും മുന്നേറ്റങ്ങളുടെയും പുതിയ കാലത്തെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും വിദ്യാര്‍ഥികള്‍ക്കു സാധിക്കണമെന്ന് കണ്ണൂര്‍ രുപത വികാരി ജനറല്‍ ഡോ. മോണ്‍. ക്ലാരന്‍സ് പാലിയത്ത്. കണ്ണൂര്‍ ബര്‍ണശ്ശേരി കെയ്‌റോസ് ഹാളില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസീയേഷന്‍ (കെ.എല്‍.സി.എ.) സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കണമെന്നും ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളഷിപ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ശ്രീ ശങ്കരാചാര്യ യുണിവേഴ്‌സിറ്റി ഓഫ് സംസ്‌കൃത കോളജ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യോളജി അസോസിയേറ്റ് പ്രൊഫ.സുനില്‍കുമാര്‍ എമ്മന്‍ നേതൃത്വം നല്‍കി. രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രുപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ് , കെ.എച്ച്. ജോണ്‍, ജോയ്‌സ് മെനേസ സ്,ലെസ്ലി ഫെര്‍ണാണ്ടെസ് ,റിനേഷ് ആന്റണി സംസാരിച്ചു.







Next Story

RELATED STORIES

Share it