Kannur

എസ് ഡിപിഐ ജനകീയ പ്രചാരണം: മണ്ഡലം ജാഥ ആരംഭിച്ചു

എസ് ഡിപിഐ ജനകീയ പ്രചാരണം: മണ്ഡലം ജാഥ ആരംഭിച്ചു
X

തളങ്കര: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയപ്രചാരണം എന്ന മുദ്രവാക്യത്തില്‍ എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ നയിക്കുന്ന കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിച്ച മണ്ഡലം പ്രചാരണം എസ് ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് എം എ ഷാഫി പതാക കൈമാറി തളങ്കരയില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 3, 4, 5 തിയ്യതികളിലായി നടക്കുന്ന പ്രചാരണം കവലകളില്‍ പ്രസംഗവും പദയാത്രയുമായാണ് നടക്കുന്നത്.

രാഷ്ട്രീയസംവാദങ്ങള്‍ക്കു പകരം വര്‍ഗീയധ്രുവീകരണ ചര്‍ച്ചകളിലേക്ക് കേരള ജനതയെ തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് എം എ ഷാഫി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ എച്ച് മുനീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നില്‍ പ്രമേയപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ഖാദര്‍ അറഫ, മണ്ഡലം സെക്രട്ടറി ഗഫൂര്‍ നായന്‍മാര്‍മൂല, മണ്ഡലം ഖജാഞ്ചി മുഹമ്മദ് കരിമ്പളം, മുനിസിപ്പല്‍ പ്രസിഡന്റ് നൗഫല്‍ നെല്ലിക്കുന്ന് സംസാരിച്ചു.

Next Story

RELATED STORIES

Share it