Kannur

പവര്‍ ബാങ്ക്2കെ24; നവ്യാനുഭവമായി വിദ്യാര്‍ഥി-യുവജന സമ്മര്‍ ക്യാംപ്

പവര്‍ ബാങ്ക്2കെ24; നവ്യാനുഭവമായി വിദ്യാര്‍ഥി-യുവജന സമ്മര്‍ ക്യാംപ്
X
അഴീക്കോട്: പവര്‍ ബാങ്ക്2കെ24-സമ്മര്‍ ക്യാംപ് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നവ്യാനുഭവമായി. സിലബസില്‍ മിടുക്കരാകാനും സിലബസിനപ്പുറം വായിക്കാന്‍ ശീലിക്കാനും മാറുന്ന കാലത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിത യാത്രകളെയും ലക്ഷ്യങ്ങളെയും നിര്‍ണായിക്കാനും സഹായിക്കുന്ന വിധത്തിലുള്ള ക്യാംപില്‍ നൂറോളം വിദ്യാര്‍ഥികളും യുവാക്കളുമാണെത്തിയത്. എസ്ഡിപി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്യാംപ് കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയവാദം പിടിമുറുക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ രാഷ്ട്രീയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും അനിവാര്യത ഊന്നിപ്പറയുന്നതായിരുന്നു റജീന ടീച്ചറുടെ പ്രസംഗം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റ്ി സീനിയര്‍ റിസര്‍ച്ച് ഫെല്ലോയും സ്‌കില്‍ ട്രെയിനറുമായ പി വി ശുഹൈബ് ക്യാംപ് നയിച്ചു. എസ് ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, റഹീം പൊയ്ത്തുംകടവ്, ഇസ്മായില്‍, റാഷിദ്, ഫാറൂഖ് സംസാരിച്ചു. പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it