പോലിസ് മേധാവിയുടെ നടപടി പ്രാകൃതം: എസ് ഡിപിഐ
കണ്ണൂര്‍: ലോക്ക് ഡൗണിന്റെ മറവില്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി സ്വീകരിച്ച രീതി പ്രാകൃതവും ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. ഇത്തരം നടപടികളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് തന്നെ ഇത്തരം പ്രാകൃത നടപടി സ്വീകരിക്കുമ്പോള്‍ അത് മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമാവുകയാണ്. മുഖ്യമന്ത്രി തന്നെ പോലിസിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നടപടികളോടും ജനങ്ങള്‍ സഹകരിക്കണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ പോലിസിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മറിച്ചുള്ള മനുഷ്യാവകാശ-ജനാധിപത്യ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT