മണല്‍ക്കടത്ത്: ആറംഗ സംഘം പോലിസ് പിടിയില്‍

കണ്ണൂര്‍: അനധികൃതമായി മണല്‍ കടത്തിയ ആറംഗ സംഘത്തെ ധര്‍മടം പോലിസ് അറസ്റ്റ് ചെയ്തു. മേലൂര്‍ സ്വദേശികളായ അമൃതത്തില്‍ അര്ജുന്(24), അതുല്യ നിവാസില്‍ സുരേഷ് ബാബു(49), ബാലവാടിക്ക് സമീപം ബിജി നിവാസില്‍ സുനില്‍കുമാര്‍(58), മേലൂര്‍ കള്ളുഷാപ്പിനടുത്ത് ടി സുധീര്‍(45), പുത്തന്‍വളപ്പില്‍ സുനില്‍കുമാര്‍(39), ഗുംട്ടി മുക്കില്‍ സിജിന്‍ നിവാസില്‍ സിജിന്‍(29) എന്നിവരെയാണ് രണ്ടു വാഹനങ്ങളുമായി അറസ്റ്റ് ചെയ്തത്. മേലൂര്‍ പുഴക്കടവില്‍ അനധികൃതമായി പുഴമണല്‍ കടത്താനെത്തിയ സംഘത്തെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ ധര്‍മടം എസ് ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തില്‍ പ്രച്ഛന്നവെഷത്തിലെത്തിയ പോലിസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
സ്ഥിരമായി രാത്രികാലങ്ങളില്‍ മണല്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലര്‍ച്ച പോലിസ് പരിശോധന നടത്തിയത്. ഇക്കാര്യം ബോധിപ്പിച്ച് മുഖ്യമന്ത്രിക്ക് നിരവധി പരാതികളും നാട്ടുകാര്‍ അയച്ചിരുന്നു. അഡീഷനല്‍ എസ് ഐ വി കെ പ്രകാശന്, സിപിഒമാരായ മഹേഷ് മധു, ലിജിന്‍, ബൈജു, സജിത്ത് തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT