Kannur

സമസ്ത സമുന്നത നേതാവ് കെ പി കമാല്‍ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു

സമസ്ത സമുന്നത നേതാവ് കെ പി കമാല്‍ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു
X

ഇരിട്ടി(കണ്ണൂര്‍): മലയോര മേഖലയിലെ സമസ്തയുടെ സമുന്നത നേതാവും ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പയഞ്ചേരി നൂര്‍ മഹലില്‍ കെ പി കമാല്‍ ഹാജി(78) കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ആത്മീയരംഗത്തും സാമൂഹിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെയും സജീവസാന്നിധ്യമായിരുന്നു.

എസ് വൈ എസ് ഏരിയാ ഖജാഞ്ചി, എരിയാ എസ് വൈ എസ് ഉറവ ചെയര്‍മാന്‍ എന്നീ നിലകളിലും ഇരിട്ടി ശംസുല്‍ ഉലമ സ്മാരക അറബി കോളജ് മുഖ്യ കാര്യദര്‍ശിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരിട്ടി ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, സെക്രട്ടറി ചുമതലകളും വഹിച്ചിട്ടുണ്ട്.

ഭാര്യ: മറിയം. മക്കള്‍: സാജിദ, ഫാത്തിമ, അസ് ലം (മൊബൈല്‍ ഷോപ്പ്, ഇരിട്ടി), അബ്ദുല്‍ ജലീല്‍(മൊബൈല്‍ വേള്‍ഡ്, ഇരിട്ടി). മരുമക്കള്‍: ശംസുദ്ദീന്‍, എറമുള്ളാന്‍(ആധാരം എഴുത്ത്, കീഴൂര്‍), ഷബാന, ഷംസീന.

Samastha leader KP Kamal Haji died


Next Story

RELATED STORIES

Share it