Kannur

വനിതാ ദിനത്തില്‍ എന്‍ഡബ്ല്യുഎഫ് സ്ത്രീ ജ്വാല സംഘടിപ്പിച്ചു

വനിതാ ദിനത്തില്‍ എന്‍ഡബ്ല്യുഎഫ് സ്ത്രീ ജ്വാല സംഘടിപ്പിച്ചു
X

കണ്ണൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എന്‍ഡബ്ല്യുഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി 'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം' എന്ന പ്രമേയത്തില്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സ്ത്രീ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് വി ഷമീന വനിതാദിന സന്ദേശം നല്‍കി. ദേശീയ സമിതിയംഗം റുബീന ജലാലുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഹിന നൗഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കവിതാ നിസാര്‍, ജില്ലാ സെക്രട്ടറിമാരായ സലീല ബഷീര്‍, സാജിത ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും എസ്ഡിപിഐ പ്രതിനിധിയുമായ റജീന ടീച്ചര്‍ മുഖ്യാതിഥിയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച എട്ട് എസ് ഡിപിഐ വനിതാ പ്രതിനിധികളെ ചടങ്ങില്‍ അനുമോദിച്ചു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മുനീറ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന ജൈഫര്‍ സംസാരിച്ചു. ബില്‍ക്കീസ് ദാദി എന്ന കഥാപാത്രത്തെ ആസ്പദമാക്കി റിസ്‌വാന ഏകാംഗ നാടകം അവതരിപ്പിച്ചു. ബാബരി മസ്ജിദ് ഓണ്‌ലൈന്‍ ക്വിസ് മല്‍സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സമ്മാനം നേടിയ ഷംന ശരീഫയ്ക്ക് ചടങ്ങില്‍ സമ്മാന വിതരണം നടത്തി.

NWF organized the Women's Flame On Women's Day

Next Story

RELATED STORIES

Share it