പയ്യന്നൂരില്‍ നഴ്സ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍

പയ്യന്നൂര്‍: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനായി കാനം സ്വദേശിനി കെ എസ് അനുമോളെ(21)യാണ് കേളോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അന്നൂര്‍ സ്വദേശി അശ്വിനുമായി പ്രേമ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കേളോത്തെ വാടക ക്വാര്‍ട്ടേസില്‍ താമസം തുടങ്ങിയത്. എട്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം. ഇന്നു രാവിലെ ഭര്‍ത്താവ് അശ്വിന് വീട്ടിലില്ലാത്ത സമയത്താണ് തൂങ്ങി മരിച്ചതെന്നും കാരണം വ്യക്തമല്ലെന്നും പയ്യന്നൂര്‍ പോലിസ് പറഞ്ഞു. പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. കാനത്തെ സതീശന്-രാധ ദമ്പതികളുടെ മകളാണ്. സഹോദരി: സുസ്മിത. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എരമത്ത് സംസ്കരിക്കും.
Nurse was found hanging in the quarters in Payyanur
RELATED STORIES
കണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര്‍ ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT