Kannur

തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിലെ 24 ഡിവിഷനുകളിലും മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ ജില്ലാ കമ്മിറ്റിയോഗം അംഗീകരിച്ചതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന് അറിയിച്ചു. രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെ പ്രഗല്‍ഭരായ വ്യക്തികളെയാണ് സ്ഥാനാര്‍ഥികളായി നിശ്ചയിച്ചതെന്നും സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച ശേഷം ഘടകകക്ഷികള്‍ക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ അതാത് പാര്‍ട്ടികളാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. എല്ലാ ജില്ലാ/ബ്ലോക്ക് മണ്ഡലാടിസ്ഥാനത്തിലും ഗ്രാമപ്പഞ്ചായത്ത്/നഗരസഭ-കോര്‍പറേഷന്‍ തലങ്ങളിലും അതാത് വാര്‍ഡ് അടിസ്ഥാനത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗങ്ങള്‍ നവംബര്‍ 15നകം നടത്തും. സ്ഥാനാര്‍ഥികള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദര്‍ശിക്കുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 20 വരെ സംഘടിപ്പിക്കും. എല്‍ഡിഎഫ് സ്‌ക്വാഡുകള്‍ നവംബര്‍ 15നും 20നും ഇടയില്‍ ഗൃഹസന്ദര്‍ശനം നടത്തും.


എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടത്തുക. ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 8 നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലും സീറ്റ് വിഭജനം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാര്‍ഥികളെ വരും ദിവസങ്ങളില്‍ അതാത് തലങ്ങളില്‍ എല്‍ഡിഎഫ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Local body elections: LDF announces Kannur district panchayat candidates




Next Story

RELATED STORIES

Share it