യാത്രക്കാരില്ല; കണ്ണൂര്‍-കോയമ്പത്തൂര്‍-കണ്ണൂര്‍ ട്രെയിനും റെയില്‍വേ റദ്ദാക്കി

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ കേരളത്തിലോടുന്ന 10 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു പിന്നാലെ കണ്ണൂര്‍-കോയമ്പത്തൂര്‍-കണ്ണൂര്‍ ട്രെയിനും റെയില്‍വേ റദ്ദാക്കി. മെയ് ആറു മുതല്‍ 15 വരെയാണ് ട്രെയിന്‍ നമ്പര്‍ 06607 കണ്ണൂര്‍-കോയമ്പത്തൂര്‍, 06608 കോയമ്പത്തൂര്‍-കണ്ണൂര്‍ ട്രെയിനും സര്‍വീസ് റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 10ഓളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് നടപടി. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകളെല്ലാം റദ്ദാക്കിയിട്ടുള്ളത്.
തിരുച്ചിറപ്പള്ളി ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍-തിരുച്ചിറപ്പള്ളി ജങ്ഷന്‍, ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍(ഇന്റര്‍സിറ്റി), തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍(ഇന്റര്‍സിറ്റി), പുനലൂര്‍-ഗുരുവായൂര്‍ സ്‌പെഷ്യല്‍, ഗുരുവായൂര്‍-പുനലൂര്‍ സ്‌പെഷ്യല്‍, എറണാകുളം ജങ്ഷന്‍- കണ്ണൂര്‍ (ഇന്റര്‍സിറ്റി), കണ്ണൂര്‍- എറണാകുളം ജങ്ഷന്‍(ഇന്റര്‍സിറ്റി), ആലപ്പുഴ- കണ്ണൂര്‍(എക്‌സിക്യൂട്ടീവ്), കണ്ണൂര്‍-ആലപ്പുഴ (എക്‌സിക്യൂട്ടീവ്) എന്നിവയാണ് കഴിഞ്ഞ ദിവസം റദ്ദാക്കയിത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
Kannur-Coimbatore-Kannur train has also been cancelled
RELATED STORIES
ഏഷ്യന് ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്: വനിതകളുടെ...
29 Sep 2023 3:52 PM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന് അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMT