കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി
1.13 കോടിയുടെ സ്വര്‍ണവും 30,000 യുഎഇ ദിര്‍ഹ(6,69,000 രൂപ)യുമാണ് കസ്റ്റംസ് സംഘം പിടികൂടിയത്.
BY BSR9 March 2023 9:52 AM GMT

X
BSR9 March 2023 9:52 AM GMT
കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി. 1.13 കോടിയുടെ സ്വര്‍ണവും 30,000 യുഎഇ ദിര്‍ഹ(6,69,000 രൂപ)യുമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ തൃശൂര്‍ പുന്നയൂര്‍ സ്വദേശി പട്ടക്കര പുരയ്ക്കല്‍ യൂസഫില്‍ നിന്ന് 54,27,900 രൂപ വിലമതിക്കുന്ന 978 ഗ്രാം സ്വര്‍ണം, കോഴിക്കോട് നാദാപുരം സ്വദേശി പെരുവണ്ണൂരിലെ റഈസില്‍ നിന്ന് 58,49,700 രൂപ വരുന്ന 1054 ഗ്രാം സ്വര്‍ണം എന്നിവയാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ സെയ്ദാലി അബ്ദുര്‍ റഹ്മാനില്‍ നിന്നാണ് ബാഗില്‍ സൂക്ഷിച്ച 30,000 യുഎഇ ദിര്‍ഹം പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സൈസ് അസി. കമ്മീഷണര്‍ ഇ.വി. ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, സിലീഷ്, നിവേദിത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, സ്റ്റാഫ് അംഗങ്ങളായ പവിത്രന്‍, ശിശിര എന്നിവരാണ് നേതൃത്വം നല്‍കി.
Next Story
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT