പരിസര ശുചീകരണം നടത്തുകയായിരുന്ന എസ് ഡിപിഐ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു
കണ്ണൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് ഡിപി ഐ നടത്തിവരുന്ന കാംപയിന്റെ ഭാഗമായി റോഡ് വൃത്തിയാക്കുകയായിരുന്ന എസ് ഡിപിഐ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. മുഴപ്പിലങ്ങാട് മഠം പിലാച്ചേരി മസ്ജിദ് പരിസരം ശുചീകരണം നടത്തുകയായിരുന്നവരെയാണ് ജിത്തുവിന്റെ നേതൃത്വത്തില്‍ 15ഓളം സംഘം മദ്യലഹരിയില്‍ ആക്രമിച്ചത്.
റോഡും പരിസരവും വൃത്തിയാക്കിയ ശേഷം അംഗശുദ്ധി വരുത്താന്‍ അടുത്തുള്ള പുഴവക്കില്‍ എത്തിയപ്പോഴാണ് മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്ന ജിത്തു, നിഖില്‍, സംഗീത് തുടങ്ങിയവര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ എസ് ഡിപി ഐ പ്രവര്‍ത്തകരായ അബ്ബാസ്, ഫഹദ് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ എസ് ഡിപിഐ മുഴപ്പിലങ്ങാട് മഠം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. പരസ്യമായി മദ്യപിച്ച് നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന സിപിഎം ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും എസ് ഡിപിഐ മഠം ബ്രാഞ്ച് ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT