Kannur

കണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു

കണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
X

കണ്ണൂര്‍: കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു.കണാരംവയലിലെ ചെറുവക്കോടന്‍ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് ചത്തത്. ഇവരുടെ ഉപജീവനമാര്‍ഗമായിരുന്നു പശുവളര്‍ത്തല്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൊഴുത്തില്‍ വെളിച്ചം നല്‍കാനിട്ട വയറില്‍ നിന്നുള്ള വൈദ്യുതിയേറ്റാണ് മരണം. വയര്‍ ഷോര്‍ട്ടായി തൊഴുത്തിലെ തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഇതുവഴിയാണ് പശുക്കള്‍ക്ക് ഷോക്കേറ്റത്. 10 പശുക്കളാണ് ശ്യാമളക്കുണ്ടായിരുന്നത്.




Next Story

RELATED STORIES

Share it