Kannur

കണ്ണൂരില്‍ 217 പേര്‍ക്കു രോഗമുക്തി; വീടുകളില്‍ ചികില്‍സയിലുള്ളത് 2048 പേര്‍

കണ്ണൂരില്‍ 217 പേര്‍ക്കു രോഗമുക്തി; വീടുകളില്‍ ചികില്‍സയിലുള്ളത് 2048 പേര്‍
X

കണ്ണൂര്‍: ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9455 ആയി. ഇവരില്‍ 217 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2048 പേര്‍ വീടുകളിലും ബാക്കി 964 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 185, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 133, തലശ്ശേരി ജനറല്‍ ആശുപത്രി 54, കണ്ണൂര്‍ ജില്ലാ ആശുപത്രി 37, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 29, എകെജി ആശുപത്രി 31, ജിം കെയര്‍ 40, ടെലി ആശുപത്രി 8, ചെറുകുന്ന് എസ് എംഡിപി 2, ആര്‍മി ആശുപത്രി 2, നേവി ആശുപത്രി 2, ലൂര്‍ദ് 2, ജോസ്ഗിരി 5, തലശ്ശേരി കോ-ഓറേറ്റീവ് ആശുപത്രി 6, തളിപ്പറമ്പ് കോ-ഓറേറ്റീവ് ആശുപത്രി 3, എംസിസി 8, കൊയിലി 5, ശ്രീചന്ദ് 6, ആശിര്‍വാദ് 2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 2, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 334. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി 55 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14323 പേരാണ്. ഇതില്‍ 13251 പേര്‍ വീടുകളിലും 1072 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 116421 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 115763 എണ്ണത്തിന്റെ ഫലം വന്നു. 658 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Next Story

RELATED STORIES

Share it