Kannur

മുണ്ടേരിയില്‍ അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു

മുണ്ടേരിയില്‍ അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു
X

കണ്ണൂര്‍: മുണ്ടേരി പടന്നോട്ട് അജ്ഞാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു മുണ്ടേരി പഞ്ചായത്ത് മുന്‍ മെംബറും സിപിഎം പടന്നോട്ട് ബ്രാഞ്ച് സെക്രട്ടറിയുമായ യു വി രമേശന്റെ മകന്‍ പടന്നോട്ട് എടക്കണമ്പേത്ത് ഹൗസില്‍ എം ഷമല്‍(28)ആണ് മരിച്ചത്. മൗവ്വഞ്ചേരി ബാങ്ക് മുണ്ടേരിമട്ട ബ്രാഞ്ചില്‍ ബില്‍ കലക്ടറാണ്. ഡി വൈ എഫ് ഐ പടന്നോട്ട് യൂനിറ്റ് സെക്രട്ടറി, മുണ്ടേരി മേഖലാ കമിറ്റിയംഗം, സിപിഎം പടന്നോട്ട് ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന ഷമലിന്റെ ദേഹത്ത് വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ചക്കരക്കല്‍ പോലിസ് അന്വേഷണം തുടങ്ങി. മാതാവ്: ശോഭ. സഹോദരന്‍: ശരത്ത്(ഗള്‍ഫ്).

Bank employee was killed an unidentified vehicle hit in Munderi

Next Story

RELATED STORIES

Share it