Kannur

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 'നവ മദ്യോദാരവല്‍ക്കരണ' നയം പിന്‍വലിക്കുക; ലഹരി നിര്‍മാര്‍ജന സമിതി മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്തുകളയക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവ മദ്യോദാരവല്‍ക്കരണ നയം പിന്‍വലിക്കുക; ലഹരി നിര്‍മാര്‍ജന സമിതി മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്തുകളയക്കും
X

കണ്ണൂര്‍: കേരളത്തിലെ വളരുന്ന തലമുറയെ മുഴുവന്‍ മദ്യാസക്തരാക്കി മാറ്റാന്‍ മാത്രമുതകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ 'നവ മദ്യോദാരവല്‍ക്കരണ' നയത്തില്‍ പ്രതിഷേധിച്ചും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റി മുഖ്യന്ത്രിക്ക് ഒരുലക്ഷം വീതം പ്രതിഷേധകത്തുകളും ഇ മെയില്‍ സന്ദേശങ്ങളും അയക്കും. പ്രതിഷേധ സമരം കണ്ണൂര്‍ ജില്ലയില്‍ വന്‍ വിജയമാക്കാന്‍ എല്‍എന്‍എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ വിളക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ.അഹമ്മത് മാണിയൂര്‍, കാദര്‍ മുണ്ടേരി, കെ മറിയം ടീച്ചര്‍, പി പി മുഹമ്മദലി, അശ്‌റഫ് പാലപ്പുഴ, എം കെ കുഞ്ഞാലി, എസ് കെ ആബിദ ടീച്ചര്‍, അബ്ദുല്ല ആലമ്പത്ത്, മജീദ് കൊവ്വല്‍, സലാം അയ്യംകുന്ന്, നസീര്‍ ചാലാട്, എന്‍ വി മുഹമ്മദലി, ഇബ്രാഹിം മുഴപ്പിലങ്ങാട്, സത്താര്‍ പെടേന, എം മൊയ്തീന്‍ ഹാജി, എം ഇബ്രാഹിം പങ്കെടുത്തു.

Next Story

RELATED STORIES

Share it