തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നാം ക്ലാസ്സുകാരി അപകട നില തരണം ചെയ്തു
തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
BY FAR20 Jun 2023 4:23 AM GMT
X
FAR20 Jun 2023 4:23 AM GMT
കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി കഴിഞ്ഞ ദിവസം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് യുഡിഫ് പ്രതിഷേധ മാര്‍ച്ച് നടക്കും. ഏതാനും ദിവസം മുന്‍പാണ് ഇതേ പഞ്ചായത്തില്‍ 11 വയസുകാരന് നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക്...
7 May 2024 7:16 AM GMTസംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിന്റേത് ഇരട്ട...
7 May 2024 6:58 AM GMTകക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ലീഗും ബിജെപിയും 'ഒന്നിച്ചു';...
7 May 2024 6:57 AM GMTഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ...
7 May 2024 6:56 AM GMTഖാലിസ്ഥാന്‍വാദി സംഘടനകളില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന്;...
7 May 2024 5:31 AM GMTപാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000...
7 May 2024 5:28 AM GMT