ഇതര സംസ്ഥാനങ്ങളില്‍ നിന്നു കണ്ണൂരിലെത്തിയത് 4348 പേര്
കണ്ണൂര്‍: ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് മെയ് നാലുമുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലെത്തിയത് 4348 പേര്. ഇവരില്‍ സ്ക്രീനിങില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും 1103 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും 3244 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനുപുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 91 പേര് വിദേശത്തു നിന്നും ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയിലും 32 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 57 വീടുകളിലും നിരീക്ഷത്തിലാണ്.
ഇതിനുപുറമെ നിലവില്‍ 28 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും അഞ്ചുപേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും മൂന്നുപേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികില്‍സാ കേന്ദ്രത്തിലും 518 പേര് വീടുകളിലുമായി ആകെ 556 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.
ഇതുവരെയായി ജില്ലയില്‍ നിന്നു 4454 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4277 എണ്ണത്തിന്റെ ഫലം ലഭ്യമായി. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 118 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 115 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്19 ചികില്‍സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് ഇനി ചികില്‍സയിലുള്ളത്.
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT