Idukki

പള്ളി വികാരിയെ മാറ്റിയതിനെതിരേ പ്രതിഷേധം; സംഘര്‍ഷാവസ്ഥ

പള്ളി വികാരിയായിരുന്ന ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ഒരുകൂട്ടം വിശ്വാസികള്‍ പുതുതുയെത്തിയ വികാരിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധം തുടരുകയാണ്.

പള്ളി വികാരിയെ മാറ്റിയതിനെതിരേ പ്രതിഷേധം; സംഘര്‍ഷാവസ്ഥ
X

ഇടുക്കി: ഇടുക്കി ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഇടവക വികാരിയെ മാറ്റിയതിനെതിരേ വിശ്വാസികളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. പള്ളി വികാരിയായിരുന്ന ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ഒരുകൂട്ടം വിശ്വാസികള്‍ പുതുതുയെത്തിയ വികാരിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധം തുടരുകയാണ്. സ്ത്രീകളടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായെത്തിയത്. ഇടുക്കി ഭദ്രാസനാധിപനെതിരേ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചതിനാലാണ്

ഫാദര്‍ കുര്യാക്കോസ് വലേലിനെ മാറ്റിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്ന് പള്ളി അകത്തുനിന്നു പൂട്ടിയാണ് പുതിയ വികാരി എന്‍ പി ഏലിയാസ് കുര്‍ബാന നടത്തിയത്. ഓര്‍ത്തഡോക്‌സ് ഇടുക്കി ഭദ്രാസനാധിപനെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായാണ് തന്നെ സ്ഥലംമാറ്റിയതെന്ന് ഫാ. കുര്യാക്കോസ് വലേലിയും ആരോപിച്ചു. അതേസമയം, വികാരിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികള്‍ പരാതി നല്‍കിയതിനാലാണ് സ്ഥലം മാറ്റിയതെന്നാണ്

ഭദ്രാസനാധിപന്റെ വിശദീകരണം. പ്രതിഷേധക്കാരെത്തിയതറിഞ്ഞ് പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. വിശ്വാസികളും പോലിസും തമ്മില്‍ വാഗ്വാദവും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

Next Story

RELATED STORIES

Share it