മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; ഇടുക്കിയില്‍ 15കാരന് ജീവനൊടുക്കി

ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് 10ാം ക്ലാസ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന 15കാരനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ റസല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട മാതാവ് ഫോണ്‍ വാങ്ങി മാറ്റിവച്ചിരുന്നു. കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈല്‍ തിരികെ നല്‍കാമെന്ന് മാതാവ് പറയുകയും ചെയ്തിരുന്നു.
ഉച്ചയോടെ കുട്ടി പഠനത്തിന് ശേഷം മാതാവിനെ സമീപിക്കുകയും ഫോണ്‍ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ മാതാവും സഹോദരിയും തൊട്ടടുത്തുള്ള വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ റസലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് മാതാവും സഹോദരനും മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിലുള്ള മനോവിഷമത്തില്‍ റസല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.
RELATED STORIES
മിസ് മാർവൽ; ആദ്യത്തെ മുസ്ലിം സൂപ്പർഹീറോ
1 July 2022 12:37 PM GMTരാജ്യസഭാ എംപിമാരില്‍ 31 ശതമനവും ക്രിമിനല്‍ കേസ് ഉള്ളവര്‍
1 July 2022 11:07 AM GMTഞങ്ങള്‍ ഹിന്ദുക്കളല്ല: ആദിവാസികള്‍ സംഘടിക്കുന്നു
1 July 2022 11:06 AM GMTഇംഫാലില്‍ മണ്ണിടിച്ചില്‍ 50 പേരെ കാണാതായി
30 Jun 2022 7:32 AM GMTLIVE - മതപണ്ഡിതരും മദ്റസാ അധ്യാപകരും പ്രതിഷേധവുമായി രാജ്ഭവനിലേക്ക്
30 Jun 2022 6:21 AM GMTഈ മതേതര ഇന്ത്യയെ നിങ്ങള്‍ എന്തു ചെയ്യുകയാണ്?
29 Jun 2022 5:38 PM GMT