Idukki

ഇടുക്കി ജില്ലയില്‍ അനുമതിയില്ലാതെ ട്രക്കിങ് നടത്തിയാല്‍ നിയമനടപടി

ഇടുക്കി ജില്ലയില്‍ അനുമതിയില്ലാതെ ട്രക്കിങ് നടത്തിയാല്‍ നിയമനടപടി
X

ഇടുക്കി: അനുമതിയില്ലാതെയുള്ള എല്ലാ ട്രക്കിങ്ങും ഇടുക്കി ജില്ലയില്‍ നിരോധിച്ചു. ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ അനുമതി കൂടാതെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിങ്, ഉയര്‍ന്ന മലകളിലേക്കുളള ട്രക്കിങ് എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദസഞ്ചാരികളുടെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിങ്, ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിങ് എന്നിവ വെള്ളിയാഴ്ച മുതല്‍ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഇനി മുതല്‍ അനുമതിയില്ലാതെ ജില്ലയില്‍ ട്രക്കിങ് നടത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും. പാലക്കാട് മലമ്പുഴയില്‍ ട്രക്കിങ്ങിനിടെ യുവാവ് മലയിടുക്കില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

Next Story

RELATED STORIES

Share it