Idukki

കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്

കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല
X

ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ മലവെള്ള പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടിയത്. വീടുകള്‍ക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും മരങ്ങളും ഒഴുകിയെത്തി. ആളപായമില്ല.

ഇടുക്കിയില്‍ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മലവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയിരുന്നു. ജലനെരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍ ഡാമിലേയും മുല്ലപ്പെരിയാര്‍ ഡാമിലെയും ഷട്ടറുകള്‍ ഉയര്‍ത്തി.

Next Story

RELATED STORIES

Share it