സീറ്റിനെ ചൊല്ലി തര്‍ക്കം; ഇടുക്കി കോണ്‍ഗ്രസില്‍ കൂട്ടരാജി ഭീഷണി

പീരുമേട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡിസിസി പ്രസിഡന്റുമായ റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കാത്തതിനെച്ചൊല്ലി ഇടുക്കി ഡിസിസിയില്‍ പ്രതിഷേധം. നിരവധി നേതാക്കള്‍ രാജിഭൂഷണി മുഴക്കി. അഞ്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍, 15 ഡിസിസി സെക്രട്ടറിമാര്‍, 29 കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍, 46 ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍ എന്നിവരാണ് രാജി ഭീഷണി മുഴക്കിയത്. ഇതിനുപുറമെ കെപിസിസി ന്യൂനപക്ഷ സെല്‍ ജില്ലാ പ്രസിഡന്റ്, എട്ട് കെഎസ്‌യു ജില്ലാ സെക്രട്ടറിമാര്‍, നാല് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരും രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിമത നേതാക്കള്‍ റോയ് കെ പൗലോസിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണു സൂചന. കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് നേതാക്കള്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Idukki Congress leaders threatens to resign
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT