Idukki

കുമളിയില്‍ കനത്ത മഴ; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്തമഴയില്‍ റോഡിലേക്കു വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറിയാണ് അപകടം

കുമളിയില്‍ കനത്ത മഴ; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
X

ഇടുക്കി: ഇടുക്കിയില്‍ കനത്തമഴ തുടരുന്നു. കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ ശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്കു വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.

ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍ അപകടത്തില്‍പ്പെട്ടത്. മഴ കാരണം റോഡിലേക്ക് വീണ കല്ലും മണ്ണും ശ്രദ്ധയില്‍പ്പെടാതെ സ്‌കൂട്ടര്‍ ഇതിലേക്ക് ഇടിച്ചുകയറിയാണ് അപകടം. തങ്കച്ചന്റെ തലയടക്കം മണ്ണില്‍കുടുങ്ങിപ്പോയെന്നാണ് വിവരം. മൃതദേഹം കട്ടപ്പന ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it