Ernakulam

'പ്ലാസ്റ്റിക്ക് രഹിത ജീവിതം കൊച്ചിയില്‍; ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും ബയോമാര്‍ട്ട് എക്കോ ഫ്രണ്ട്‌ലി ഡിസ്‌പോസിബിള്‍സും കൈക്കോര്‍ക്കുന്നു.

മനുഷ്യര്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളില്‍ 99 ശതമാനവും റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്തവയാണ്. ഇതു മൂലം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ അവസ്ഥയിലാണെന്ന് ബയോമാര്‍ട്ട് സ്ഥാപകന്‍ കെ രവികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രകൃതിയെ താറുമാറാക്കുന്ന കാലാവസ്ഥ വ്യതിയാനത്തിനും ഇത്തരം പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണമാകുന്നുണ്ട്

പ്ലാസ്റ്റിക്ക് രഹിത ജീവിതം കൊച്ചിയില്‍; ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും ബയോമാര്‍ട്ട് എക്കോ ഫ്രണ്ട്‌ലി ഡിസ്‌പോസിബിള്‍സും കൈക്കോര്‍ക്കുന്നു.
X

കൊച്ചി :'പ്ലാസ്റ്റിക്ക് രഹിത ജീവിതം കൊച്ചിയില്‍' എന്ന ലക്ഷ്യവുമായി ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും ബയോമാര്‍ട്ട് എക്കോ ഫ്രണ്ട്‌ലി ഡിസ്‌പോസിബിള്‍സും കൈക്കോര്‍ക്കുന്നു.മനുഷ്യര്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളില്‍ 99 ശതമാനവും റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്തവയാണ്. ഇതു മൂലം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ അവസ്ഥയിലാണെന്ന് ബയോമാര്‍ട്ട് സ്ഥാപകന്‍ കെ രവികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രകൃതിയെ താറുമാറാക്കുന്ന കാലാവസ്ഥ വ്യതിയാനത്തിനും ഇത്തരം പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണമാകുന്നുണ്ട്. ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഇതു ഭീഷണിയാകുന്നു. ഓരോ 60 സെക്കന്റുകളിലും 30 ലക്ഷം പ്ലാസ്റ്റിക്ക് ബാഗുകളും ബോട്ടിലുകളും വില്‍ക്കപ്പെടുന്നു എന്നതും ലോക പ്ലാസ്റ്റിക്കിന്റെ പകുതിയും വരുന്നത് ഏഷ്യയില്‍ നിന്നുമാണെന്ന കണക്കുകളും വളരെ ശ്രദ്ധേയമാണ്. ഈ അവസ്ഥയിലാണ് പ്ലാസ്റ്റിക്കിനു പകരമായി ഇന്ത്യന്‍ കാലാവസ്ഥക്കിണങ്ങുന്നതും നൂറുശതമാനവും മണ്ണിലും ജലത്തിലും അലിഞ്ഞു ചേരുന്നതുമായ ഉല്‍പന്നങ്ങള്‍ ബയോമാര്‍ട്ടും ബെറ്റര്‍ കൊച്ചിയും ചേര്‍ന്ന് മെട്രോ നഗര ജനതയെ പരിചയപ്പെടുത്തുന്നതെന്ന് കെ രവികൃഷ്ണന്‍ പറഞ്ഞു.

മരച്ചീനി, ഗോതമ്പ്, ചോളം, കരിമ്പ് എന്നിവയുടെ മാവ് (സ്റ്റാര്‍ച്ച്) ആണ് ബയോമാര്‍ട്ട് ഉല്‍പ്പന്നങ്ങളുടെ പ്രധാന അസംസ്‌കൃത വസ്തു. ബയോ കസാവാ ബാഗ്, ഷുഗര്‍ കെയിന്‍ കപ്പ്, ബയോ പേപ്പര്‍ കപ്പ്, പിഎല്‍എ കപ്പ്, പിഎല്‍എ കട്ട്‌ലറി, ബയോബഗാസ്സ് ബോക്‌സ്, ബയോ പിഎല്‍എ ബൗള്‍, ബയോ പേപ്പര്‍ സ്‌ട്രോ, ബയോ പിഎല്‍എ സ്‌ട്രോ, തുടങ്ങിയ ഒട്ടേറെ ബയോഡിഗ്രോഡബിള്‍ ആന്റ് കമ്പോസ്റ്റ്ബിള്‍ ഉല്‍പന്നങ്ങള്‍ ബയോമാര്‍ട്ട് ഉല്‍പന്ന ശ്രേണിയില്‍ ഉണ്ട്. മരച്ചീനിയുടടെ സ്റ്റാര്‍ച്ചും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് ബയോ കസാവാ ബാഗുകള്‍. ഏതവസരത്തിലും ഉപയോഗിക്കാവുന്ന ബയോക്ലിയര്‍ പിഎല്‍എ കപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കോണ്‍ സ്റ്റാര്‍ച്ചില്‍ നിന്നാണ്. സാധാരണ പ്ലാസ്റ്റിക്ക് പോലെ തോന്നിപ്പിക്കുന്ന ഫോര്‍ക്ക്, സ്പൂണ്‍, കത്തി, തുടങ്ങിയ പിഎല്‍എ കട്ട്‌ലറി ഐറ്റങ്ങള്‍ നിര്‍മ്മിച്ചതാകട്ടെ കരിമ്പിന്റെ സ്റ്റാര്‍ച്ച് കൊണ്ടും. ജ്യൂസ് എടുത്തശേഷം തള്ളുന്ന കരിമ്പിന്റെ ചണ്ടിയില്‍ നിന്നും പിറവിയെടുത്തതാണ് ഏറെ വ്യത്യസ്ഥമായ ബയോ ബെഗാസെ ബോക്‌സ്. ഇത് ചൂടുള്ളത് അല്ലെങ്കില്‍ എണ്ണമയമുള്ള ആഹാരസാധനങ്ങള്‍ മൈക്രോവേവ്, ഫ്രീസര്‍ എന്നിവയില്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബയോക്ലിയര്‍ ബൗള്‍ നിര്‍മ്മിച്ചിരിക്കുന്നത് 100 ശതമാനവും ചോളത്തിന്റെ മാവില്‍ നിന്നുമാണ്. കോണ്‍ സ്റ്റാര്‍ച്ചിന്റെ മൈക്രോ തിന്‍ ലെയറിന് ദൃഡതയെകുന്ന പ്രീമിയം ക്വാളിറ്റി പേപ്പര്‍ ബൗളിന്റെ നിര്‍മ്മാണവും ചോളമാവുകൊണ്ടു തന്നെയാണ്.കൊച്ചിയെ ലോകനിലവാരമുള്ള നഗരമായി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന മെട്രോ നഗരത്തിലെ പ്രമുഖരായ ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, മാനേജ്‌മെന്റ് - സാമ്പത്തിക വിദഗ്ദ്ധര്‍ അംഗങ്ങളായ പ്രഫഷണവുകളുടെ കൂട്ടായ്മയായ ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് ബയോഡിഗ്രേഡബിള്‍ ആന്റ് കംപോസ്റ്റബിള്‍ ഉല്‍പന്നങ്ങളുടെ പ്രചരണത്തിനും ബോധവല്‍ക്കരണത്തിനും ഒപ്പമുണ്ടാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബെറ്റര്‍ കൊച്ചി പ്രസിഡന്റ് എസ് ഗോപകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് വിമുക്ത കൊച്ചിയുടെ ലോഗോ പ്രകാശനം ബെറ്റര്‍ കൊച്ചി ഭാരവാഹികളായ എസ് ഗോപകുമാര്‍, അഡ്വ.നവാസ്, ബീന വിശ്വനാഥന്‍, ജെ പി പ്രേംലാല്‍, കിഷോര്‍ രംഗനാഥ്, രാമചന്ദ്രന്‍ നായര്‍, ബയോമാര്‍ട്ട് ഫൗണ്ടര്‍ കെ രവികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it