Ernakulam

വഖ്ഫ് ഭേദഗതി ബില്ല്: പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

വഖ്ഫ് ഭേദഗതി ബില്ല്:  പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
X

എറണാകുളം: കേന്ദ്ര സര്‍ക്കാര്‍ വഖ്ഫ് ഭേദഗതി ബില്ല് 2024 പാസാക്കിയതില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്‍ കത്തിച്ചു പ്രതിഷേധിച്ചു. ഒരു പ്രത്യേക മത വിഭാഗത്തെമാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഭരണഘടന അനുവദിച്ച് തന്ന അവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ബില്ലിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ശക്തമായ പ്രതിഷേധ പരിപാടിയുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മുന്നോട്ടു പോകുമെന്നും ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ഫസീല യൂസഫ്, സനൂജ കുഞ്ഞുമുഹമ്മദ്, സനിത കബീര്‍, റസീന സമദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.




Next Story

RELATED STORIES

Share it