Ernakulam

മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്എഫ്‌ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ സെന്‍ട്രല്‍ പോലിസ് ആകെ 8 കേസുകള്‍ എടുത്തിട്ടുണ്ട്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യദിനം കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്പസിലെത്തിയത്.




Next Story

RELATED STORIES

Share it