Ernakulam

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ഷീബ ഡ്യൂറോം സിപിഎം സ്ഥാനാര്‍ഥി

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ഷീബ ഡ്യൂറോം സിപിഎം സ്ഥാനാര്‍ഥി
X

എറണാകുളം: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലറായിരുന്ന ഷീബ ഡ്യൂറോം ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടും. തോപ്പുംപടിയിലെ നിലവിലെ യുഡിഎഫ് കൗണ്‍സിലറാണ് അവര്‍. നിലവില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കൗണ്‍സിലറായ ഷീബ ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നാടിന്റെ വികസനത്തിനായി എംഎല്‍എയോടും മേയറോടും സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഒതുക്കുകയായിരുന്നുവെന്ന് ഷീബ ഡ്യൂറോം പറഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് സിപിഎം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. നേരത്തെ തോപ്പുംപടി ഡിവിഷന്‍ കൗണ്‍സിലറായിരുന്ന സ്ഥലം എംഎല്‍എ റോഡ് നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. യുഡിഎഫ് കൗണ്‍സിലറായ താന്‍ ഇടത് എംഎല്‍എ കൊണ്ടുവന്ന പ്രസ്തുത റോഡിന്റെ ഉദ്ഘാടനത്തിനായി പങ്കെടുത്തതിന്റെ പേരില്‍ പോലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു-ഷീബ പറഞ്ഞു.




Next Story

RELATED STORIES

Share it