Ernakulam

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X

കൊച്ചി: മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മമ്മു സുര്‍ക്കാ പള്ളി കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ കബീര്‍, രേഷ്മ ദമ്പതികളുടെ മകനായ റാസി(14)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ റാസി മുങ്ങി പോകുകയായിരുന്നു. പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോര്‍ട്ട് കൊച്ചി ബ്രിട്ടോ സ്‌ക്കൂളിലെ എട്ടാം കഌസ് വിദ്യാര്‍ഥിയാണ്.

Next Story

RELATED STORIES

Share it