എസ്എസ്എല്‍സി: മികച്ച വിജയം നേടുന്ന വിദ്യാലയത്തിന് കെഎടിഎഫ് അവാര്‍ഡ് നല്‍കും

എറണാകുളം: അറബിക് ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാലയത്തിനെ കെഎടിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ആദരിക്കും. കെഎടിഎഫ് ജില്ലാ പ്രസിഡന്റ് പരേതനായ ഇ എം അസീസിന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് നല്കി ആദരിക്കുക. വിക്ടേഴ്സ് ചാനലില്‍ അറബി ക്ലാസുകള്‍ സമയബന്ധിതമായി വരുത്തുന്നതിന് സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തിയ കെഎടിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം വിക്ടേഴ്സ് അറബി ക്ലാസുകളില്‍ തികഞ്ഞ അവഗണനയായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തി. സമയബന്ധിതമായി ക്ലാസുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കെഎടിഎഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി മാഹിന്‍ ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ്, അബ്ദുല്‍ ഗനി സ്വലാഹി, കബീര്‍ മൂവ്വാറ്റുപുഴ, ഹുസയ്ന്‍ ആലുവ, സൈനബ വടവുകോട്, ത്വാഹ പൊന്നാരിമംഗലം, ഇ എം അബ്ദുല്‍ ജബ്ബാര്‍, അന്‍സാരി വൈപ്പിന്‍, മുജീബ് കാഞ്ഞിരമറ്റം, സാലിം മേക്കാലടി, ഷമീര്‍ പുതുപ്പാടി, ഹഫ്സത്ത് പങ്കെടുത്തു.
SSLC: KATF Award will be given to the best performing school
RELATED STORIES
എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
10 Aug 2022 1:46 PM GMTതളിപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി
10 Aug 2022 9:41 AM GMTകണ്ണൂരില്‍ സഹപാഠിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച പ്രതിക്ക്...
10 Aug 2022 5:57 AM GMTകണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം
8 Aug 2022 5:12 AM GMTഉരുൾപൊട്ടൽ: കണിച്ചാറിൽ 2.74 കോടിയുടെ കൃഷിനാശം
4 Aug 2022 11:17 AM GMTകനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു
2 Aug 2022 8:18 AM GMT