ഗ്യാന്‍വ്യാപി മസ്ജിദ്: സംഘപരിവാര നീക്കത്തിനെരേ കളമശേരിയില്‍ എസ്ഡിപിഐ പ്രതിഷേധ റാലി നടത്തി
മുപ്പത്തടം മില്ലുപടിയില്‍ നിന്നാരംഭിച്ച റാലി ഇടുക്കി ജംങ്ഷന്‍ ചുറ്റി മുപ്പത്തടം പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു

കൊച്ചി: ഗ്യാന്‍വ്യാപി മസ്ജിദില്‍ സംഘപരിവാര നുണ പ്രചരണങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും വിശ്വാസികള്‍ക്ക് മസ്ജിദില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു.വീണ്ടുമൊരു ബാബരി ആവര്‍ത്തിക്കാന്‍ രാജ്യത്ത് സംഘപരിവാരത്തെ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പാര്‍ട്ടി ദേശവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു പ്രതിഷേധറാലി.
മുപ്പത്തടം മില്ലുപടിയില്‍ നിന്നാരംഭിച്ച റാലി ഇടുക്കി ജംങ്ഷന്‍ ചുറ്റി മുപ്പത്തടം പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു.റാലിക്ക് കളമശ്ശേരി മണ്ഡലംകമ്മറ്റി അംഗങ്ങളായ ഷാജഹാന്‍ തടിക്കകടവ് ,നവാബ് ജാന്‍,നഹാസ് എടയാര്‍ ,സലാം എരമം ,സമദ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്് ഷാജഹാന്‍ തടിക്കക്കടവ് സ്വാഗതവും മണ്ഡലം സെക്രട്ടറി പി എം ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
RELATED STORIES
അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു
28 Jun 2022 7:31 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി
28 Jun 2022 7:26 PM GMTജന്തര്‍മന്ദറിലെ പ്രതിഷേധം; ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍...
28 Jun 2022 7:05 PM GMTനാട്ടൊരുമ, സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
28 Jun 2022 6:23 PM GMTകല്ലാര്‍ എല്‍ പി സ്ക്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMTമഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍...
28 Jun 2022 6:11 PM GMT