സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു
എസ്ഡിപിഐ വള്ളുവള്ളി ബ്രാഞ്ചു കമ്മിറ്റി പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാംപും സംഘടിപ്പിച്ചത്
BY TMY27 Jun 2022 9:30 AM GMT

X
TMY27 Jun 2022 9:30 AM GMT
നേര്‍ത്ത് പറവൂര്‍ : എസ് ഡി പി ഐയുടെ പതിമൂന്നാമതു സ്ഥാപക ദിനാചരണവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ വള്ളുവള്ളി ബ്രാഞ്ചു കമ്മിറ്റി പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാംപും സംഘടിപ്പിച്ചു.വള്ളുവള്ളി മില്ലുപടി അസാഫ് ഹോംസില്‍ സംഘടിപ്പിച്ച ക്യാംപ് എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കൂനമ്മാവ് ഗവ: ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്പെകര്‍ വി ബി വിനോദ് ആരോഗ്യ സന്ദേശം നല്കി.വള്ളുവള്ളി ബ്രാഞ്ചു പ്രസിഡന്റ് കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു.സുല്‍ഫിക്കര്‍ വള്ളുവള്ളി സ്വാഗതവും ബ്രാഞ്ച് ഖജാന്‍ജി എ എ അര്‍ഷാദ് നന്ദിയും രേഖപ്പെടുത്തി.വിവിധ മേഖലകളില്‍ നിന്ന് നൂറിലധികം ആളുകള്‍ പങ്കാളിയായ ക്യാംപിന് ബ്രാഞ്ച് ഭാരവാഹികളായ മജീദ്, ഷാനവാസ്, അല്‍ത്താഫ്, മനാഫ് എന്നിവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
എറണാകുളത്ത് ബാറില്‍ തര്‍ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMTഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTവ്യാപാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്...
12 Aug 2022 12:56 AM GMTറോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തതിനെചൊല്ലി തര്‍ക്കം;...
12 Aug 2022 12:51 AM GMTമൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTമൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMT