Ernakulam

ചോരക്കുഴി പള്ളിയില്‍ അക്രമികള്‍ അഴിഞ്ഞാടിയത് പോലീസ് ഒത്താശയോടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ

പോലിസ് കുറ്റകരമായ അനാസ്ഥ കാട്ടിയതായും കോടതിയെയും പോലിസിനെയും, വിശ്വസിച്ച് പള്ളിയിലെത്തിയ വൈദികര്‍ക്ക് മര്‍ദ്ദനമേറ്റതായും ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.മെത്രാപ്പൊലീത്ത ഉള്‍പ്പെടെ പാത്രിയാര്‍ക്കീസ് വൈദികര്‍ക്ക് പ്രവേശന വിലക്കുള്ള പള്ളിയില്‍ മറ്റ് ഇടവകകളില്‍ നിന്നടക്കം എത്തിയ 250 ഓളം പേര്‍ അതിക്രമിച്ച് കടന്നാണ് കോടതി വിധിയുമയെത്തിയ ഓര്‍ത്തഡോക്‌സ് വൈദികരെ തടഞ്ഞതെന്നും ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു

ചോരക്കുഴി പള്ളിയില്‍ അക്രമികള്‍ അഴിഞ്ഞാടിയത് പോലീസ് ഒത്താശയോടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ
X

കൊച്ചി : കൂത്താട്ടുകുളം ചോരക്കുഴി പള്ളിയില്‍ സുപ്രീം കോടതി വിധിയും അതെ തുടര്‍ന്നുണ്ടായ മുന്‍സിഫ് കോടതി വിധിയും നടപ്പാക്കാന്‍ വിസമ്മതിച്ച് പോലിസ് കുറ്റകരമായ അനാസ്ഥ കാട്ടിയതായും കോടതിയെയും പോലിസിനെയും, വിശ്വസിച്ച് പള്ളിയിലെത്തിയ വൈദികര്‍ക്ക് മര്‍ദ്ദനമേറ്റതായും ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.മെത്രാപ്പൊലീത്ത ഉള്‍പ്പെടെ പാത്രിയാര്‍ക്കീസ് വൈദികര്‍ക്ക് പ്രവേശന വിലക്കുള്ള പള്ളിയില്‍ മറ്റ് ഇടവകകളില്‍ നിന്നടക്കം എത്തിയ 250 ഓളം പേര്‍ അതിക്രമിച്ച് കടന്നാണ് കോടതി വിധിയുമയെത്തിയ ഓര്‍ത്തഡോക്‌സ് വൈദികരെ തടഞ്ഞത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്ന് മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിക്കാന്‍ പാത്രിയാര്‍ക്കിസ് പക്ഷത്തിനു പോലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ആരോപിച്ചു.

സത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികളെ അസഭ്യം പറയുകയും കാന്താരി മുളക് കലക്കിയ വെള്ളം തളിക്കുകയും ചെയ്തതായി ഓര്‍ത്തഡോക്‌സ് വക്താവ് ആരോപിച്ചു. പോലിസിന്റെ സാന്നിധ്യത്തില്‍ ഇത്രയും അതിക്രമങ്ങള്‍ നടന്നിട്ടും ഇടപ്പെടാന്‍ തയാറാകാതെ അക്രമികള്‍ക്ക് കൂട്ട് നില്‍ക്കുകയാണ് ചെയ്തത്. ആലുവ എസ്പി യുടെ അനുമതിയോടെയാണ് ഓര്‍ത്തഡോക്‌സ് പക്ഷം ആരാധനയ്ക്കായി പള്ളിയിലെത്തിയത്. എന്നിട്ടും പോലിസ് സഹായം ലഭിച്ചില്ല.കോടതി വിധി നടപ്പാക്കാതിരിക്കാന്‍ പോലിസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും നീതി നിഷേധത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ വീണ്ടും കോടതിയെ സമീപിച്ച് നിയമപരമായ പ്രതിവിധി തേടുമെന്നും സഭാ വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it