പുതുവല്‍സര ദിനത്തില്‍ ബൈക്ക് മോഷണം; പ്രതി പിടിയില്‍

പത്തനംതിട്ട,റാന്നി ഉന്നക്കാവ്, മുണ്ടപ്ലാക്കല്‍ വീട്ടില്‍ സന്ദീപ്(21)നെയാണ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്വദേശിയായ ആരോണ്‍ന്റെ പള്‍സര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്

പുതുവല്‍സര ദിനത്തില്‍ ബൈക്ക് മോഷണം; പ്രതി പിടിയില്‍

കൊച്ചി:പുതുവല്‍സരദിവസം കലാഭവന്‍ റോഡില്‍ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് പോലിസ് പിടിയില്‍.പത്തനംതിട്ട,റാന്നി ഉന്നക്കാവ്, മുണ്ടപ്ലാക്കല്‍ വീട്ടില്‍ സന്ദീപ്(21)നെയാണ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്വദേശിയായ ആരോണ്‍ന്റെ പള്‍സര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ഫോട്ടോകള്‍ എടുത്തിരുന്നു.

ഈ ഫോട്ടോ പോലിസിന്റെ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് മോഷണം പോയ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ അസി സബ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്, ഫ്രാന്‍സിസ് സിവില്‍ പോലീസ് ഓഫീസര്‍ ഇസഹാക്ക്, സിബില്‍ ഭാസി, ഇഗ്‌നേഷ്യസ് എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top