Ernakulam

വെറും 200 രൂപക്ക് കൊച്ചി നഗരം കാണാം, അവസരമൊരുക്കി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍

അപ്പര്‍ ഡക്ക് ചാര്‍ജ് 200 രൂപയും ലോവര്‍ ഡക്കര്‍ ചാര്‍ജ് 100 രൂപയും

വെറും 200 രൂപക്ക് കൊച്ചി നഗരം കാണാം, അവസരമൊരുക്കി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍
X

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഒരുക്കുന്നു. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ ബസിന്റെ ട്രിപ്പുകള്‍ ഒരു ദിവസം മൂന്നായി ഉയര്‍ത്തി. വൈകുന്നേരം നാലുമണിക്ക് എറണാകുളം ജെട്ടി സ്റ്റാന്‍ഡില്‍ നിന്നും ആദ്യ ട്രിപ്പും വൈകിട്ട് 6.30ന് രണ്ടാമത്തെ ട്രിപ്പും വൈകിട്ട് ഒമ്പതുമണിക്ക് മൂന്നാമത്തെ ട്രിപ്പും ആരംഭിക്കും. കൂടാതെ അപ്പര്‍ ഡക്ക് ചാര്‍ജ് 200 രൂപയായും ലോവര്‍ ഡക്കര്‍ ചാര്‍ജ് 100 രൂപയായും കുറച്ചിരിക്കുന്നു.

അപ്പര്‍ ഡക്കില്‍ 39 സീറ്റുകളും ലോവര്‍ ഡക്കില്‍ 24 സീറ്റുകളുമാണുള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിലെത്തി, തിരിച്ച് ഹൈകോര്‍ട്ട് വഴി എംജി റോഡിലൂടെ ജോസ് ജംഗ്ഷന്‍, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാര്‍ഡ്, മഹാരാജാസ് കോളജ്, സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചിയിലെ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ യാത്രയ്ക്ക് ബുക്ക് ചെയ്യാന്‍ onlineksrtcswift.com എന്ന റിസര്‍വേഷന്‍ സൈറ്റില്‍ കയറി Starting from ല്‍ 'Kochi City Ride' എന്നും Going To ല്‍ 'Kochi' എന്നും enter ചെയ്തു സീറ്റുകള്‍ ഉറപ്പിക്കാവുന്നതാണ്. ഡബിള്‍ ഡക്കര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് - 9188938528, 8289905075, 9447223212 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it