Ernakulam

കൊച്ചിയില്‍ ഇക്കുറി ഗ്രീന്‍ കാര്‍ണിവല്‍

ഗ്രീന്‍ പ്രാട്ടോക്കോളിന് മുന്‍കൈ എടുക്കുന്നത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി കൊച്ചിയെ ഹരിതാഭമാക്കാന്‍ ഗ്രീന്‍ കൊച്ചിന്‍ മിഷന്‍.പുതുവൈപ്പ് അടക്കമുള്ള ബീച്ചുകള്‍ ഇപ്രാവശ്യം മാലിന്യ രഹിതമായി പുതു വര്‍ഷത്തെ വരവേല്‍ക്കും.നവവല്‍സരത്തില്‍ പപ്പാനിയെ കത്തിക്കുന്നതിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. പപ്പാനിയെ നിര്‍മിക്കുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കില്ല. കൊടിതോരണങ്ങളും, ബാനറുകളും, ബാഗുകളും ആകമാനം തുണികൊണ്ടുള്ളതാക്കും. ഫോര്‍ട്ട് കൊച്ചിയില്‍ പലയിടങ്ങളില്‍ നടക്കുന്ന ചെറു കാര്‍ണിവലുകളിലും ഈ പ്രോട്ടോക്കോള്‍ തുടരും. ജനുവരി 2ന് നടക്കുന്ന ക്ലിനിങ്ങ് ചലഞ്ച് ആയിരിക്കും ഏറ്റവും ശ്രദ്ധേയം

കൊച്ചിയില്‍ ഇക്കുറി ഗ്രീന്‍ കാര്‍ണിവല്‍
X

കൊച്ചി: രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ നവ വല്‍സര ആഘോഷങ്ങള്‍ നടക്കുന്ന ഫോര്‍ട്ട്‌കൊച്ചി ഇക്കുറി പുതുവര്‍ഷത്തെ വരവേല്‍ക്കുക ഒരു പുത്തന്‍ മാതൃക സൃഷ്ടിച്ചാകും. പ്രസിദ്ധമായ കൊച്ചിന്‍ കാര്‍ണിവല്‍ ഇപ്രാവശ്യം സമ്പൂര്‍ണ ഗ്രീന്‍ കാര്‍ണിവല്‍ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ആണ് ഈ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. കൊച്ചി നഗരസഭ, ജില്ലാ ഭരണകൂടം, കേരള ശുചിത്വ മിഷന്‍, ഐഎംഎ, ചൈല്‍ഡ് ലൈന്‍, ജസ്റ്റിസ് ബ്രിഗേഡ്, ഹരിത കേരളം, എന്‍എച്എം, എംവിഡി, ക്ലബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയുള്ള ഒരു ജനകീയ മുന്നേറ്റമാകും ഇത്തവണത്തെ ആഘോഷപരിപാടികളെന്ന് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുള്‍റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊച്ചിയെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗ്രീന്‍ കൊച്ചി മിഷന്റെ ആദ്യത്തെ ശ്രദ്ധേയ പരിപാടിയാണ് ഗ്രീന്‍ കാര്‍ണിവല്‍.

കൊച്ചി നഗരത്തില്‍ നിലവില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ജൈവം, അജൈവം എന്നിവയായി തരം തിരിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ പുന ചംക്രമണം ചെയ്യുകയും മറ്റു മാലിന്യങ്ങള്‍ ജൈവവളമായി മാറ്റുകയും പുതുതായി പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാകാത്ത രീതിയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കൊച്ചിയെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്നതാണ് ഗ്രീന്‍ കൊച്ചി മിഷന്റെ പ്രധാന ലക്ഷ്യം. ഇതിനായി കൊച്ചിയിലെ കനാലുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് സാധ്യമാക്കുകയും കനാലുകളിലേക്ക് നീണ്ട കയ്യേറ്റങ്ങളെ ഒഴിപ്പിക്കുകയും വേണം. കൊച്ചിയിലെ മണ്ണും,ജലവും, മാലിന്യ മുക്തമാക്കി തണ്ടല്‍ വൃക്ഷങ്ങളും പൂച്ചെടികളും പൂത്തുലയുന്ന ഗ്രീന്‍ സിറ്റിയാക്കി കൊച്ചിയെ മാറ്റുക എന്നതാണ് ഗ്രീന്‍ കൊച്ചി മിഷന്‍ ലക്ഷ്യമിടുന്നത്. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, എന്‍.എച്ച്.എം, ശുചിത്യ മിഷന്‍, ജസ്റ്റിസ് ബ്രിഗേഡ്, ഹരിത കേരളം, ചൈല്‍ഡ് ലൈന്‍, ഐ.എം.എ, എം.വി.ഡി, തുടങ്ങി 20 ഓളം സംഘടനകള്‍ ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.ബൃഹത്തായ ഈ ബോധവല്‍ക്കരണത്തിന്റെ ആദ്യ പടിയായാണ് കൊച്ചി കാര്‍ണിവല്ലിനെ ഗ്രീന്‍ കൊച്ചി മിഷന്‍ കണക്കാക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കൊച്ചി കാര്‍ണിവല്‍ എങ്ങിനെ മാലിന്യ രഹിതവും, പ്ലാസ്റ്റിക് മുക്തവും ആയി നടത്താം എന്നതാണ് ഗ്രീന്‍ കൊച്ചി കാര്‍ണിവല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങിനെ നടത്തുന്നിലൂടെ വലിയൊരു അവബോധവും സന്ദേശവുമാവും ലോകത്തിന് നല്‍കുന്നത്.

രാജ്യാന്തര ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ ഫോര്‍ട്ട്‌കൊച്ചിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയൊരു വെല്ലുവിളി ആണ്. ഗ്രീന്‍ മിഷന്റെ ഭാഗമായി ഒട്ടേറെ തുടര്‍ പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.നവ വല്‍സരത്തിന് മുന്‍പേ ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ കൊച്ചിയുടെ പല ഭാഗങ്ങളിലായി നടന്നു വരികയാണ്. 3000 ല്‍ അധികം സ്‌കൂള്‍ കുട്ടികള്‍ അണിനിരന്ന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കുള്ള ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.കാര്‍ണിവല്‍ വേദിയിലും, പരിസരത്തും വ്യാപകമായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ബീച്ചുകളിലും മാലിന്യ ശേഖരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്. പുതുവൈപ്പ് അടക്കമുള്ള ബീച്ചുകള്‍ ഇപ്രാവശ്യം മാലിന്യ രഹിതമായി പുതു വര്‍ഷത്തെ വരവേല്‍ക്കും.നവവല്‍സരത്തില്‍ പപ്പാനിയെ കത്തിക്കുന്നതിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും.

പപ്പാനിയെ നിര്‍മിക്കുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കില്ല. കൊടിതോരണങ്ങളും, ബാനറുകളും, ബാഗുകളും ആകമാനം തുണികൊണ്ടുള്ളതാക്കും. ഫോര്‍ട്ട് കൊച്ചിയില്‍ പലയിടങ്ങളില്‍ നടക്കുന്ന ചെറു കാര്‍ണിവലുകളിലും ഈ പ്രോട്ടോക്കോള്‍ തുടരും. ജനുവരി 2ന് നടക്കുന്ന ക്ലിനിങ്ങ് ചലഞ്ച് ആയിരിക്കും ഏറ്റവും ശ്രദ്ധേയം. രാവിലെ 6 മുതല്‍ 8 വരെ നടക്കുന്ന ഈ റാപിഡ് ക്ലീനിങ്ങ് പ്രക്രിയയില്‍ പ്രാദേശിക പങ്കാളിത്തമാണ് ഉറപ്പാക്കുക. വിദ്യാര്‍ഥികളുടെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേമകുമാര്‍, കെല്‍സ മെമ്പര്‍ സെക്രട്ടറി കെ ടി. നിസാര്‍ അഹമ്മദ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ശാലീന വി ജി നായര്‍ (ജില്ലാ സബ് ജഡ്ജ്), മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എംഐ ജുനൈദ് റഹ്മാന്‍, ഗോവിന്ദ് പത്മനാഭന്‍ (ജസ്റ്റിസ് ബ്രിഗേഡ്), ഡോ. അഖില്‍( ഐഎംഎ), ഫാ. ജെന്‍സണ്‍ വാര്യത്ത് (ചൈല്‍ഡ് ലൈന്‍), മാത്യൂസ് നമ്പേലി ( എന്‍ എച്ച്എം) എന്നിവരും വാര്‍ത്താ സ്‌മേലനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it