ഫാ. ആബേല്‍ സ്മൃതി സംഗീതസന്ധ്യ: വിജയികളെ പ്രഖ്യാപിച്ചു
150 ഓളം പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അവസാന റൗണ്ടില്‍ കടന്ന 15 പേരില്‍ നിന്നും മികച്ചനിലവാരം പുലര്‍ത്തിയ പ്രീതി മാത്യു, ആന്‍ നിയ ജോസ്, ബീന സിബി, ടോം സെബാസ്റ്റ്യന്‍, നന്ദനദേവി എന്നിവരാണ് വിജയികളായത്

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കെസിബിസി മീഡിയ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാ. ആബേല്‍ 101-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ഗാനലാപന മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.150 ഓളം പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അവസാന റൗണ്ടില്‍ കടന്ന 15 പേരില്‍ നിന്നും മികച്ചനിലവാരം പുലര്‍ത്തിയ പ്രീതി മാത്യു, ആന്‍ നിയ ജോസ്, ബീന സിബി, ടോം സെബാസ്റ്റ്യന്‍, നന്ദനദേവി എന്നിവരാണ് വിജയികളായത്.
സംഗീത സംവിധായകന്‍ സെബി നായരമ്പലം, ഫാ. സേവറിയൂസ് എന്നിവരടങ്ങിയ സമിതിയാണ് ഗാനങ്ങള്‍ വിലയിരുത്തിയത്. ഇന്ന് വൈകിട്ട് ആറിന് പാലാരിവട്ടം പി ഒ സി യില്‍ നടക്കുന്ന ഫാ. ആബേല്‍സംഗീത സന്ധ്യയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിജയികള്‍ക്ക് പാടുവാനുള്ള അവസരവും നല്‍കും. കൂടാതെ മികച്ച പ്രകടനം നടത്തിയ 15 ഓളം വരുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാ.ആബേലിന്റെ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമാണ്.
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMT