Ernakulam

കഞ്ചാവുമായി ഉത്തരേന്ത്യന്‍ സ്വദേശി പിടിയില്‍

30 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മാര്‍ക്കറ്റിലും പരിസരങ്ങളിലും ഉള്ള അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദ ബാദ് സ്വദേശിയായ ഇയാള്‍ അവിടെ നിന്ന് തീവണ്ടി മാര്‍ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.

കഞ്ചാവുമായി ഉത്തരേന്ത്യന്‍ സ്വദേശി പിടിയില്‍
X

കൊച്ചി: ആലുവ മാര്‍ക്കറ്റ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ഉത്തരേന്ത്യന്‍ സ്വദേശിയായ യുവാവ് പിടിയില്‍.ബല്ലു ഭായ് എന്ന് വിളിക്കുന്ന രജീബ് ബിശ്വാസ് (22) എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. 30 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മാര്‍ക്കറ്റിലും പരിസരങ്ങളിലും ഉള്ള അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദ ബാദ് സ്വദേശിയായ ഇയാള്‍ അവിടെ നിന്ന് തീവണ്ടി മാര്‍ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.

ബാഗില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതില്‍ കഞ്ചാവ് നിറച്ച്, തീവണ്ടിയിലെ ഏതെങ്കിലും ഒരു കംപാര്‍ട്ട്‌മെന്റില്‍ വച്ചശേഷം ഇയാള്‍ മറ്റേതെങ്കിലും കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യും. അഥവാ ബാഗ് പരിശോധനയ്ക്ക് വിധേയമായാലും പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കിയതു കാരണം സ്റ്റേഷനുകളില്‍ ഇറങ്ങാതെ കഴിവതും ആലുവയ്ക്കും എറണാകുളത്തിനും ഇടയില്‍ തീവണ്ടിയുടെ വേഗത കുറയുമ്പോള്‍ ചാടി ഇറങ്ങുകയാണ് പതിവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലുവ യിലെ വസ്ത്രവ്യാപാര ശാലയ്ക്കുസമീപം കഞ്ചാവുമായി നിന്നിരുന്ന ഇയാളെ ആലുവ റേഞ്ച് എക്‌സൈസ് ടീം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിയാദ് എന്നിവരടങ്ങിയ സംഘമാണ് രജീബിനെ പിടികൂടിയത്.

Next Story

RELATED STORIES

Share it