കുടുംബവഴക്കിനെത്തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോര്‍ത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു(60) വിന്റെ ഭാര്യ ശാന്ത (55) ആണ് മരിച്ചത്. ബാബുവിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അര്‍ധരാത്രി 12ഓടെ വീടിനുള്ളിലാണ് കഴുത്തില്‍ ശാന്തയ്ക്ക് വെട്ടേറ്റത്. മൂന്നുതവണ വെട്ടേറ്റിട്ടുണ്ട്. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കൊലപാതകത്തിനുശേഷം ബാബു പോലിസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ അറിയില്ലാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചെഴുന്നേല്‍പ്പിച്ച്, നമ്പര്‍ ചോദിക്കുകയായിരുന്നു. ഈ വീട്ടില്‍നിന്നും ഫോണ്‍ വിളിച്ച് പോലിസിനെ അറിയിച്ചപ്പോഴാണ്, അയല്‍വാസികള്‍ കൊലപാതക വിവരമറിയുന്നത്. ഉടനെ പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പറയുന്നു. ഇയാള്‍ നേരത്തെ ചെത്തുതൊഴിലാളിയായിരുന്നു. മൂന്ന് മക്കളാണ് ദമ്പതികള്‍ക്ക്. രണ്ടുപേര്‍ ദുബയിയിലാണ്.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള് ഉള്ക്കടലിലെ ന്യൂനമര്ദ്ദം ശക്തിപ്പെട്ടു: വടക്കന് കേരളത്തില് ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില് മസ്ജിദ് തകര്ത്ത സംഭവം: കോണ്ഗ്രസ്, എംബിടി നേതാക്കള്...
5 Aug 2022 10:31 AM GMTമധ്യപ്രദേശില് പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര് മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT