Ernakulam

ഹീറോ ജൂനിയര്‍ ലീഗ്: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ ജയം

കൊച്ചി: കൊച്ചി പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടന്ന ഹീറോ ജൂനിയര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സിനെ ഒന്നിനെതിരേ പത്തു ഗോളുകള്‍ക്ക് തകര്‍ത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ മുഹമ്മദ് റംഷാദിന്റെ ഹാട്രിക് അടക്കമുള്ള നാലു ഗോളുകളാണ് സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 8, 29, 45+1, 57 മിനിറ്റുകളിലായിരുന്നു റംഷാദിന്റെ ഗോളുകള്‍. 16,71 മിനിറ്റുകളില്‍ സോറായിസാം സിങ്ങും,15 മിനിറ്റില്‍ ആദില്‍ അബ്ദുള്ളയും, 56 മിനിറ്റില്‍ സോറാംസങ്ഗ ജൂട്ടും വല ചലിച്ചപ്പോള്‍, സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ സെക്കോജങ് കിപ്ജന്‍ 82 മിനിറ്റിലും എസ്ട്ര ടൈമില്‍ 92 മിനിട്ടിലും ഗോളുകള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. 78 മിനിറ്റില്‍ അബ്‌റഹാം ജോണ്‍ അലക്‌സ് സ്‌കോര്‍ ലൈന് വേണ്ടി ആശ്വാസ ഗോള്‍ നേടി.

Next Story

RELATED STORIES

Share it