ഹാര്‍ട്ട് ബീറ്റ്സ് : കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് ഐഎംഎയുമായി കൈകോര്‍ക്കുന്നു
ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ളതാണ് കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്.എയ്ഞ്ചല്‍ ഇന്റര്‍നാണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വേദിയില്‍ 35000 സ്കൂള്‍ കുട്ടികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് (സിപിആര്‍) നല്‍കുന്നതാണ് ഹാര്‍ട്ട് ബീറ്റ്സ് എന്ന പദ്ധതി
BY TMY1 Nov 2019 12:42 PM GMT

X
TMY1 Nov 2019 12:42 PM GMT
കൊച്ചി :പെട്ടെന്നുളള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള സവിശേഷ ദൗത്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി ശാഖയും സംയുക്തമായി നടപ്പാക്കുന്ന ഹാര്‍ട്ട് ബീറ്റ്സ് പദ്ധതിയുമായി പത്മശ്രീ ഭരത് മമ്മൂട്ടി സാരഥ്യം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഹാര്‍ട്ട് ബീറ്റ്സ് പ്രോഗ്രാം വൈസ് ചെയര്മാന് ഡോ. എം ഐ ജുനൈദ് റഹ്മാന്, ഐഎംഎ കൊച്ചി ശാഖ വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് മീരാസ എന്നിവരോടാണ് ഫൗണ്ടേഷന് ചെയര്മാന് മമ്മൂട്ടി സമ്മതം അറിയച്ചത്. എയ്ഞ്ചല്‍ ഇന്റര്‍നാണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വേദിയില്‍ 35000 സ്കൂള്‍ കുട്ടികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് (സിപിആര്‍) നല്‍കുന്നതാണ് ഹാര്‍ട്ട് ബീറ്റ്സ് എന്ന പദ്ധതി.
Next Story
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMTഒമാനില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന...
8 Aug 2022 3:00 PM GMTപോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു
8 Aug 2022 2:23 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMT