Ernakulam

ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം; വള്ളങ്ങളും കടകളും കത്തി നശിച്ചു

ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം; വള്ളങ്ങളും കടകളും കത്തി നശിച്ചു
X

കൊച്ചി: ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ തീപിടിത്തം. ഇന്ന് രാത്രി 7.30യോടെയാണ് തീപിടിത്തമുണ്ടായത്. ഹാര്‍ബറിനോട് ചേര്‍ന്നുള്ള പ്രദേശത്തെ കരിയിലകള്‍ക്കാണ് തീപിടിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആളപായമില്ല.

ഹാര്‍ബറിനോട് ചേര്‍ന്നുള്ള സ്ഥലത്തെ ഉണങ്ങിയ മരത്തിന് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് തീ പടര്‍ന്ന് പിടിക്കുകയും സമീപത്തുള്ള വഞ്ചിയിലേക്കും കടകളിലേക്കുമെല്ലാം വ്യാപിക്കുകയുമായിരുന്നു. അരൂരില്‍നിന്നും മട്ടാഞ്ചേരിയില്‍നിന്നുമുള്ള ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.




Next Story

RELATED STORIES

Share it