ലഹരിക്കെതിരെ സ്ത്രീ ശക്തി ' വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് പറവൂര്‍ : ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന പ്രമേയത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കോട്ടുവള്ളി ബ്രാഞ്ച് കമ്മിറ്റി വാണിയക്കാട് ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നാടിന്റെ നാശത്തിന് കാരണമാകുന്ന എല്ലാ വിധ ലഹരി മാഫിയകളെയും പിടിച്ചു കെട്ടാന്‍ സര്‍ക്കാരും നിയമ സംവിധാനങ്ങളും കേവല വായ്്ത്താരികള്‍ക്കപ്പുറം ക്രിയാത്മകമായ നടപടികള്‍ സ്വീകരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.എസ് ഡി പി ഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.

കോട്ടുവള്ളി പഞ്ചായത്ത് മെമ്പര്‍ സുമയ്യ ടീച്ചര്‍, വാണിയക്കാട് മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി എ ബഷീര്‍, എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് പറവൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സമീറ യാസീന്‍ സംസാരിച്ചു.വിമന്‍ ഇന്ത്യ കോട്ടുവള്ളി ബ്രാഞ്ച് പ്രസിഡന്റ് ഫിദ സിയാദ് അധ്യക്ഷത വഹിച്ചു.റോഷ്‌നി റഹ്മത്ത് സ്വാഗതവും ജസ്‌ന ഫൈസല്‍ നന്ദിയും രേഖപ്പെടുത്തി.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT