Ernakulam

മൊബൈല്‍ ഫോണ്‍ മോഷണം: മൂന്നംഗ ഇതര സംസ്ഥാനക്കാര്‍ പോലിസ് പിടിയില്‍

പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫരീദ് ആലം (25), സയ്യദ് (19), മുഹമ്മദ് ഗുല്‍ജാര്‍ (18) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. ഹോസ്റ്റലുകളിലും മറ്റും മൊബൈല്‍ മോഷണം വര്‍ധിച്ചതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചുള്ള അന്വഷണത്തിനിടെ യാണ് ഇവര്‍ പിടിയിലാകുന്നത്

മൊബൈല്‍ ഫോണ്‍ മോഷണം: മൂന്നംഗ ഇതര സംസ്ഥാനക്കാര്‍ പോലിസ് പിടിയില്‍
X

കൊച്ചി: എറണാകുളം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്തു താമസിച്ച ശേഷം രാത്രിയില്‍ കറങ്ങി നടന്നു ഹോസ്റ്റലുകളിലും ദീര്‍ഘ ദൂര ട്രെയിനുകളിലും മൊബൈല്‍ മോഷണം പതിവാക്കിയ ഇതരസംസ്ഥാനക്കാരായ മൂന്നംഗ സംഘം പോലിസ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫരീദ് ആലം (25), സയ്യദ് (19), മുഹമ്മദ് ഗുല്‍ജാര്‍ (18) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.ഹോസ്റ്റലുകളിലും മറ്റും മൊബൈല്‍ മോഷണം വര്‍ധിച്ചതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചുള്ള അന്വഷണത്തിനിടെ യാണ് ഇവര്‍ പിടിയിലാകുന്നത്.

നോര്‍ത്ത് പാലത്തിനടിയില്‍ വെച്ചു സംശയകരമായി നാലു മൊബൈല്‍ ഫോണുകളുമായി സയ്യദ്, ഗുല്‍ജാര്‍ എന്നിവരാണ് ആദ്യം പിടിയിലായത് തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ പരിശോധന നടത്തവേ ഫരീദ് കൂടി പിടിയിലാവുകയും ചെയ്തു. ഇവരുടെ ബാഗില്‍ നിന്നും ഇരുപതോളം വിലകൂടിയ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു, ഇതില്‍ മൂന്നു ഫോണുകള്‍ കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ഒരു ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്നും മോഷണം നടത്തിയതാണെന്നു ഇവര്‍ സമ്മതിച്ചു.

ബാക്കിയുള്ള ഫോണുകളുടെ ഉടമകളെ കണ്ടെത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കണ്ണന്‍, എസ് ഐ അനസ്, പ്രത്യേക അന്വഷണ സംഘങ്ങളായ വിനോദ് കൃഷ്ണ, അജിലേഷ്, എസ് അനീഷ്, ഇഗ്‌നേഷ്യസ്, ഗിരീഷ് ബാബു,ജിനേഷ് ഓസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഇവരെ കൂടുതല്‍ അന്വഷണങ്ങള്‍ക്കായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.

Next Story

RELATED STORIES

Share it