Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 474 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 474 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 474 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 360 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് സ്ഥിരീകരിച്ചത്.107 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ മൂന്നു പേര്‍, നാല് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.

രായമംഗലം-28,തൃക്കാക്കര -20,ഫോര്‍ട്ട് കൊച്ചി -15,പള്ളുരുത്തി -14,അങ്കമാലി -11,കുന്നത്തുനാട്-11,കുമ്പളങ്ങി -11,കൂത്താട്ടുകുളം -11,നെല്ലിക്കുഴി -10,നോര്‍ത്തുപറവൂര്‍ - 10,വടക്കേക്കര -10,ഞാറക്കല്‍ - 9,ഇടപ്പള്ളി- 8,കലൂര്‍ -8,കിഴക്കമ്പലം -8,തൃപ്പൂണിത്തുറ - 8,നായരമ്പലം - 8,മുടക്കുഴ- 8,ഉദയംപേരൂര്‍- 7,കളമശ്ശേരി -7,പായിപ്ര-7,പാറക്കടവ് - 7,മഞ്ഞപ്ര -7,വാരപ്പെട്ടി-7,വാളകം -7,വെങ്ങോല - 7,തുറവൂര്‍ -6,പള്ളിപ്പുറം -6,പാലക്കുഴ - 6,മട്ടാഞ്ചേരി -6,വൈറ്റില - 6,ആവോലി-5,എടത്തല-5,കാഞ്ഞൂര്‍ -5,കൂവപ്പടി-5,ചിറ്റാറ്റുകര-5,നെടുമ്പാശ്ശേരി-5,പെരുമ്പാവൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-5 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.അയ്യപ്പന്‍കാവ്, എളംകുന്നപ്പുഴ, കുട്ടമ്പുഴ, തിരുവാണിയൂര്‍, പാലാരിവട്ടം, മണീട്, മരട്, മഴുവന്നൂര്‍, ആമ്പല്ലൂര്‍, ആയവന, ആലങ്ങാട്, ആലുവ, ഏലൂര്‍, ഒക്കല്‍, കടവന്ത്ര, കല്ലൂര്‍ക്കാട്, കുന്നുകര, കുമ്പളം, കോതമംഗലം, ചേരാനല്ലൂര്‍, ചോറ്റാനിക്കര, പിറവം, മുളവുകാട്, വാഴക്കുളം, വെണ്ണല, എളമക്കര, ഐക്കാരനാട്, കടമക്കുടി, കടുങ്ങല്ലൂര്‍, കവളങ്ങാട്, കാലടി, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, പാമ്പാക്കുട, പോണേക്കര, മുണ്ടംവേലി, മൂക്കന്നൂര്‍, മൂവാറ്റുപുഴ, അശമന്നൂര്‍, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയല്‍, എടവനക്കാട്, ഏഴിക്കര, കരുവേലിപ്പടി, കോട്ടുവള്ളി, ചെങ്ങമനാട്, ചെല്ലാനം, പല്ലാരിമംഗലം, പൂണിത്തുറ, പൂതൃക്ക, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മുളന്തുരുത്തി, രാമമംഗലം, വടുതല, വരാപ്പുഴ, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 685 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1200 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2593 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27020 ആണ്. ഇതില്‍ 26163 പേര്‍ വീടുകളിലും 19 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 838 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 114 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 121 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 7928 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 118,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 24,ജി എച്ച് മൂവാറ്റുപുഴ- 11,ഡി എച്ച് ആലുവ- 1,പറവൂര്‍ താലൂക്ക് ആശുപത്രി- 6,പി വി എസ് - 53,സഞ്ജീവനി - 19,സ്വകാര്യ ആശുപത്രികള്‍ - 490,എഫ് എല്‍ റ്റി സികള്‍ - 486,എസ് എല്‍ റ്റി സി കള്‍- 91,വീടുകള്‍ - 6155 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5392 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it