Ernakulam

ലോക്ക് ഡൗണ്‍ : എറണാകുളത്തെ ഐഎജി അടുക്കളയ്ക്ക് സഹൃദയ യുടെ ആയിരം കിലോ കപ്പ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റവന്യൂ/ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ദുരന്തനിവാരണ സേന അംഗങ്ങള്‍ ഭക്ഷണമില്ലാതെ വിഷമിക്കുന്ന പൊതു ജനങ്ങള്‍ എന്നിവര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷണം നല്‍കിവരുന്നത്

ലോക്ക് ഡൗണ്‍ : എറണാകുളത്തെ ഐഎജി അടുക്കളയ്ക്ക് സഹൃദയ യുടെ ആയിരം കിലോ കപ്പ
X

കൊച്ചി: ലോക് ഡൗണ്‍ സമയത്ത് നിത്യേന ആയിരങ്ങള്‍ക്ക് അന്നമൂട്ടുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് ടീം നടത്തുന്ന ഐ എ ജി യുടെ ഭക്ഷണശാലയിലേക്ക് എറണാകുളം സഹൃദയ ഡയറക്ടര്‍ ഫാദര്‍ ജോസ് കൊളുത്തു വെള്ളില്‍ ആയിരം കിലോ കപ്പ സംഭാവന നല്‍കി. സഹൃദയ വാളന്റിയര്‍മാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സമാഹരിച്ച കപ്പയാണ് അടുക്കളയിലേക്ക് നേരിട്ടെത്തി ഫാദര്‍ ജോസ് നല്‍കിയത്. പാകം ചെയ്ത ഭക്ഷണം വിളമ്പാനും അദ്ദേഹം നേരം കണ്ടെത്തി. ഇതുപോലുള്ള നല്ല പ്രവര്‍ത്തികള്‍ക്ക് ഇനിയും സഹായങ്ങള്‍ ചെയ്യാന്‍ തെയ്യാറാണെന്നും ഫാദര്‍ പറഞ്ഞു.

ഭക്ഷണ കേന്ദ്രത്തിന് കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദ് തേതൃത്വം നല്‍കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റവന്യൂ/ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ദുരന്തനിവാരണ സേന അംഗങ്ങള്‍ ഭക്ഷണമില്ലാതെ വിഷമിക്കുന്ന പൊതു ജനങ്ങള്‍ എന്നിവര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷണം നല്‍കിവരുന്നത്.എറണാകുളം ടി ഡി റോഡിലെ എസ് എസ് കലാമന്തിര്‍ ആഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയില്‍നിന്ന് ദിവസവും ആയിരത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കി വരുന്നു.ഐഎ ജി. താലൂക്ക് ഇന്‍ചാര്‍ജ് ടി ആര്‍ ദേവന്‍, കണ്‍വീനര്‍ എം ജി ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it