Ernakulam

കൊറോണ: ഹൈബി ഈഡന്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊറോണ: ഹൈബി ഈഡന്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടനടി നേരിടാനും പടരുന്നത് തടയാനുമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനുമായി ഹൈബി ഈഡല്‍ എംപി കൂടിക്കാഴ്ച നടത്തി. അതിവേഗം പടരുന്ന രോഗമായതിനാല്‍ തന്നെ വൈറസ് പരിശോധനയ്ക്കുള്ള പരിപൂര്‍ണ സംവിധാനം കേരളത്തില്‍ അടിയന്തരമായി ഉണ്ടാക്കണമെന്നും പ്രത്യേക ആരോഗ്യ സംഘത്തെ ഉടന്‍ കേരളത്തിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം നിയന്ത്രണ വിധേയമാണെന്നും വേണ്ട നടപടികളും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രത്യേക കേന്ദ്ര ആരോഗ്യ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത് ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയിലുണ്ടെന്നും മന്ത്രി ഉറപ്പുനല്‍കിയതായി ഹൈബി ഈഡന്‍ എംപി അറിയിച്ചു.




Next Story

RELATED STORIES

Share it