സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ഉപഹാരവുമായി വി എം ഫൈസല്‍

കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീലക്ഷ്മിക്ക് എല്ലാ ആശംസകളും നേരുന്നതായും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീലക്ഷ്മിക്കു കഴിയട്ടെയെന്നും വി എം ഫൈസല്‍ ആശംസിച്ചു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ഉപഹാരവുമായി വി എം ഫൈസല്‍

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് നേടി കേരളത്തില്‍ നിന്ന് ഒന്നാമതായ ശ്രീലക്ഷ്മിക്ക് എസ് ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. എറണാകുളം ലോക്‌സഭ മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസലാണ് ഉപഹാരം നല്‍കിയത്. കിഴക്കേ കടുങ്ങല്ലൂരിലുള്ള വസതിയിലെത്തിയാണ് ശ്രീലക്ഷ്മിക്ക് ഉപഹാരം നല്‍കിയത്. കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീലക്ഷ്മിക്ക് എല്ലാ ആശംസകളും നേരുന്നതായും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീലക്ഷ്മിക്കു കഴിയട്ടെയെന്നും വി എം ഫൈസല്‍ ആശംസിച്ചു.എസ്ഡിപി ഐ നേതാക്കളായ സുധീര്‍ ഏലൂക്കര, നാസര്‍ ഏലൂക്കര, ഷാഹുല്‍ ഹമീദ്, അബുലൈസ് എന്നിവരും വി എം ഫൈസലിനൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top